തിരുവനന്തപുരം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അന്‍വര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീര...
തിരുവനന്തപുരം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അന്‍വര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശന്‍ മാത്രം എടുത്തതല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ ഗ്യാപ്പ് നിലമ്പൂരില്‍ ഉണ്ടാകരുതെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിനാല്‍ എല്ലാ തീരുമാനങ്ങളും പാര്‍ട്ടി എടുക്കുന്നത് കൂട്ടായി ആലോചിച്ചാണ്.
തീരുമാനങ്ങള്‍ എല്ലാം കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് എടുത്തത്. അന്‍വര്‍ ആദ്യം പിന്തുണ പ്രഖ്യാപിക്കണം. പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. അതിനുശേഷം അന്‍വറിനെ സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയും. സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
Key Words: PV Anwar, K. Muraleedharan
COMMENTS