പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നേഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നേഴ്‌സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശീധരന്‍ പിള്ളയാണ് മരിച്ചത്. 59 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പരുമല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ശശിധരന്‍.
ഒരു മാസം മുമ്പായിരുന്നു ശശിധരനെ ഹോം നേഴ്സ് മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ ശശിധരന് ആന്തരിക രക്തസ്രാവം വരെ ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. ആദ്യം അടുക്കളയില്‍ വീണു ശശിധരന് പരുക്ക് സംഭവിച്ചുവെന്നാണ് കുടുംബം കരുതിയിരുന്നതാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശശിധരന്‍ മര്‍ദനത്തിന് ഇരയായ വിവരം കുടുംബം അറിഞ്ഞത്.
സംഭവത്തില്‍ കൊല്ലം കുനിക്കാട് സ്വദേശിയായ വിഷ്ണുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത വിഷ്ണു നിലവില്‍ റിമാന്‍ഡിലാണ്.
Key Words: Alzheimer's Patient, Home Nurse
COMMENTS