Actress Nayana Josan got married
തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ നയന ജോസന്‍ വിവാഹിതയായി. മോഡലും ഡാന്‍സറുമായ ഗോകുല്‍ കാകരോട്ടാണ് വരന്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതസ്തരായതിനാല്‍ ഏറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ബാലതാരമായി അഭിനയരംഗത്തെത്തിയ നയന പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ചു.
ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും തിളങ്ങിയിട്ടുള്ള നയന അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്.
Keywords: Nayana Josan, Gokul, Marriage, Actor, Dancer, Model
COMMENTS