Actress Kavya Suresh got married
കൊച്ചി: നടി കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ക്ലാസിക്കല്‍ ഡാന്‍സര്‍, മോഡല്‍ എന്നീ നിലകളില്‍ തിളങ്ങിയിരുന്ന കാവ്യ 2013 ല്‍ ലസാഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
തുടര്‍ന്ന് ഒരേ മുഖം, കാമുകി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Kavya Suresh, Marriage, Adeep, Dancer
COMMENTS