Actor Rajesh Williams passed away
ചെന്നൈ: നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്യംസ് (75) അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് രാജേഷ് വില്യംസ്. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു.
1974 ല്‍ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് 150 ഓളം തമിഴ് സിനിമകളില്‍ അഭിനയിച്ചു. 1979 ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തില്‍ നായകനായി. തുടര്‍ന്ന് ക്യാരക്ടര്‍ റോളുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സത്യ, മഹാനദി, ഇരുവര്‍, ജയ്ഹിന്ദ്, നേരുക്ക് നേര്‍, സിറ്റിസെന്‍, രമണ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, തിരുപ്പതി തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.
അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇന്‍ടി മഹാരാജു എന്നിവയാണ് അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രങ്ങള്‍.
2024 ല്‍ പുറത്തിറങ്ങിയ മെറി ക്രിസ്തുമസ് ആണ് അവസാന ചിത്രം. നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു തുടങ്ങിയവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിട്ടുമുണ്ട്.
Keywords: Rajesh Williams, Tamil, Malayalam, Telugu, Passed away
COMMENTS