ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ പര്‍വ്വതാരോഹകന് ...
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ പര്‍വ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്.
എവറസ്റ്റിന്റെ മാര്‍ച്ച്-മെയ് മാസങ്ങളിലെ ക്ലൈംബിംഗ് സീസണിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 8,849 മീറ്റര്‍ (29,032 അടി) കൊടുമുടിയിലെത്തിയ ശേഷം മടങ്ങുന്നതിനിടെ ഹിലാരി സ്റ്റെപ്പിന് താഴെ സുബ്രത ഘോഷ് അപകടത്തില്‍പ്പെടുന്നത്. കൊടുമുടി കീഴടക്കിയ ആവേശത്തില്‍ സുബ്രത ഘോഷ് ആവേശഭരിതനായി അപകട മേഖലയായ ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങാത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
Key Words: Accident, Mount Everest, Indian Mountaineer Dies
COMMENTS