ന്യൂഡല്‍ഹി : ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി 21 കാരിയെ തിരഞ്ഞെടുത്തു. ഷാര്‍ലറ്റ് വാക്കറെയാണ് പ്രായം കുറഞ്ഞ വനിത...
ന്യൂഡല്‍ഹി : ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി 21 കാരിയെ തിരഞ്ഞെടുത്തു. ഷാര്‍ലറ്റ് വാക്കറെയാണ് പ്രായം കുറഞ്ഞ വനിതാ സെനറ്റ് അംഗമായി തിരഞ്ഞെടുത്തത്. ലേബര്‍ പാര്‍ട്ടിയുടെ സീറ്റില്‍ മൂന്നാമതായിരുന്നു ഷാര്‍ലറ്റ്. സൗത്ത് ഓസ്ട്രേലിയയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് സെനറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ വ്യക്തിഗത വോട്ട് ലഭിച്ചിട്ട് പോലും സെനറ്റില്‍ ഒരു സീറ്റ് നേടാന്‍ ഷാര്‍ലറ്റിന് സാധിച്ചു.
2025 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കുള്ള പിന്തുണയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് വാക്കറുടെ വിജയത്തിന് കാരണം. ഇത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഒരു അധിക സെനറ്റ് സീറ്റ് നേടാന്‍ സഹായിച്ചു. ഷാര്‍ലറ്റ് വാക്കറിന്റെ ആറ് വര്‍ഷത്തെ കാലാവധി 2025 ജൂലൈ 1നാണ് ആരംഭിക്കുന്നത്.
Key Words: Australia, Youngest Female Senator
COMMENTS