മലപ്പുറം : വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയത് അത്തിപ്പറ്റ സ്വദേശിനി ഫാത്തിമയുടെ മൃതദേഹമാണ് തിര...
മലപ്പുറം : വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയത് അത്തിപ്പറ്റ സ്വദേശിനി ഫാത്തിമയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞു.
ഇവർ ജോലി ചെയ്തിരുന്ന വീടിന് സമീപമുള്ള ആൾ താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫാത്തിമ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അവരുടെ ശരീരത്തിലുണ്ട്. മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ പറയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
ഈ വാട്ടർ ടാങ്കിലെ വെള്ളം കൃഷി ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇവിടെ വീട്ടുകാര്യങ്ങൾ നോക്കുന്ന ഒരു വേലക്കാരനുണ്ട്.
വീട്ടുടമയും കുടുംബവും വർഷങ്ങളായി വിദേശത്താണ്. വാട്ടർ ടാങ്കിൽ ആമയെയും വളർത്തിയിരുന്നു.
ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തിരിച്ചറിയാനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
COMMENTS