ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ ആരോപണം. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ്...
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ ആരോപണം. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ വിഭജന ശ്രമമെന്നാണ് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലിന്റെ പ്രതികരണം.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണമെന്നും. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിന്റെ അപകടം ഈ ബില്ലിനുണ്ടെന്നും രാധാകൃഷ്ണന്‍ എംപി ചൂണ്ടിക്കാട്ടി. കെ രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തി.
അതേസമയം, ബില്‍ പാസാകുന്നതോടെ കേരളം പാസ്സാക്കിയ പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. മുനമ്പത്തെ ജനതയെ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Key Words: Waqf Amendment Bill,MP K Radhakrishnan
COMMENTS