ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതു സ...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പുറത്തിറക്കി.
നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വൈകാതെ സര്‍ക്കാര്‍ രൂപികരിക്കും. ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. 16നാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.
Key Words: Waqf Amendment Act
COMMENTS