ന്യൂഡല്‍ഹി : വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്...
ന്യൂഡല്‍ഹി : വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്.
ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. പൗരത്വ നിയമഭേദഗതി, ആരാധനാലയ സംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജികള്‍ തുടങ്ങിയവ വിശദീകരിച്ച് സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു.
അതേസമയം, വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരുമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കുമെന്നും പങ്കെടുത്തവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
Key Words: Waqf Act Amendment, Congress, Supreme Court
COMMENTS