സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വിവാദമായ മാസപ്പടി കേസിലെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രത...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വിവാദമായ മാസപ്പടി കേസിലെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രതി. എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ കേസില്‍ ആകെ 13 പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആലുവയിലെ സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്‌സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതിസ്ഥാനത്തുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 114 രേഖകളും 72 സാക്ഷികളും എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
സിഎംആര്‍എല്‍, എക്‌സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്ഐഒ പ്രതി ചേര്‍ത്തത്. അതേസമയം സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നീക്കം.
Summary: Kerala Chief Minister Pinarayi Vijayan's daughter Veena Thaikandi is the 11th accused in the controversial Masapadi case. A total of 13 accused have been included in the charge sheet in the SFIO case related to Exalogic-CMRL transaction.
COMMENTS