UN about India - Pakistan issue
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണ വിഷയത്തില്‍ ഇടപെട്ട് യു.എന്‍. വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം നടപടികള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് യു.എന്‍ ഇടപെടല്‍. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യു.എന്‍ വക്താവ് അറിയിച്ചു.
ഇരുരാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്ന് യു.എന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏതൊരു പ്രശ്‌നവും പരസ്പര ഇടപെടലുകളിലൂടെ സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നതായും യു.എന്‍ വക്താവ് അറിയിച്ചു.
Keywords: UN, India, Pakistan, Attack
COMMENTS