കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥ...
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്.
ഇവരിൽ നിന്നും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ഇവരുടെ സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ് റഹ്‍മാൻ. കൂടാതെ, മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലും ഖാലിദ് അഭിനയിച്ചിട്ടുണ്ട്.
തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് പറഞ്ഞു.
ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഇവരെ എകസൈസ് പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
Key Words: Hybrid Cannabis, Alappuzha Gymkhana, Director Khalid Rahman, Sulaikha Manzil Director Ashraf Hamza
COMMENTS