ന്യൂയോര്‍ക്ക്: ടെക് ഭീമനായ മെറ്റയ്‌ക്കെതിരെയുള്ള യു.എസ് സര്‍ക്കാരിന്റെ വിശ്വാസ വഞ്ചനാ കേസില്‍ വാദം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ്...
ന്യൂയോര്‍ക്ക്: ടെക് ഭീമനായ മെറ്റയ്‌ക്കെതിരെയുള്ള യു.എസ് സര്‍ക്കാരിന്റെ വിശ്വാസ വഞ്ചനാ കേസില്‍ വാദം ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് വിചാരണ.
മെറ്റ 2012 ല്‍ ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തതും രണ്ടുവര്‍ഷത്തിന് ശേഷം വാട്‌സ് ആപ്പ് ഏറ്റെടുത്തതും സോഷ്യല്‍ മീഡിയ കുത്തക കയ്യടക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് ആരോപണം. ഇവ വാങ്ങുന്നതിനു വേണ്ടി വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു എന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ മെറ്റയ്‌ക്കെതിരായ ആരോപണം.
എതിരാളികളെ പൂര്‍ണമായി വാങ്ങുകയോ അല്ലെങ്കില്‍ ഇല്ലാതാക്കുകയോ ചെയ്യുകയായിരുന്നു മെറ്റയുടെ നയം എന്നും ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരോപിക്കുന്നു.
Key Words : Trial, Trust Case , Meta
COMMENTS