Thiruvananthapuram Vineetha murder case verdict
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. നെടുമങ്ങാട് സ്വദേശി വിനീതയെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്ക്കു പുറമെ 8,10,500 രൂപ പിഴയും കോടതി വിധിച്ചു. ഇതില്‍ നാലു ലക്ഷം രൂപ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു.
കേസിലെ ഏക പ്രതി രാജേന്ദ്രനാണ് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കൊലപാതക പരമ്പര തന്നെ നടത്തിയിട്ടുള്ള പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.
2022 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്നു നാലര പവന്റെ മാലയ്ക്കുവേണ്ടിയായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. ചെടിവാങ്ങാനെന്ന വ്യാജേന കടയിലെത്തിയ പ്രതി വിനീതയുടെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തികുത്തിയിറക്കുകയായിരുന്നു.
Keywords: Vineetha murder case, Thiruvananthapuram, Court, Verdict
COMMENTS