വയനാട് : കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി ഗോകുലാണ് തൂങ്ങി മരിച്ചത്. ...
വയനാട് : കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി ഗോകുലാണ് തൂങ്ങി മരിച്ചത്. ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് യുവാവിനെ സ്റ്റേഷനിലെത്തിച്ചത്. ഇതിനു പിന്നാലെ ഇയാള്‍ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയി. തുടര്‍ന്നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
കല്‍പ്പറ്റയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇത് അന്വേഷിച്ച പൊലീസ് പെണ്‍കുട്ടിക്കൊപ്പം യുവാവുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം ഗോകുലിനെയും സ്റ്റേഷനിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. തുടര്‍ന്നാണ് ദാരുണ സംഭവം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയല്‍.
Key Words: Hanged to Death, Police Station, Custody Death
COMMENTS