ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യ...
ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
ഭാഷയും വിദ്യാഭ്യാസവുമുള്‍പ്പെടെ തമിഴ്നാടിന് കൂടുതല്‍ വിഷയങ്ങളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1969ല്‍ കരുണാനിധി സര്‍ക്കാര്‍ രാജമണ്ണാര്‍ സമിതിയെ നിയോഗിച്ചതിന്റെ ആവര്‍ത്തനമാണിത്.
Key Words: Tamil Nadu, MK Stalin
COMMENTS