ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമ...
ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് എതിരെ സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭരണഘടന ഗവര്‍ണക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന
സമയപരിധിയും ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു.
Key Words: Supreme Court, Governors
COMMENTS