തിരുവനന്തപുരം : സപ്ലൈകോ വിഷു -- ഈസ്റ്റര്‍ ഫെയറിന് നാളെ തുടക്കം. ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന...
തിരുവനന്തപുരം : സപ്ലൈകോ വിഷു -- ഈസ്റ്റര്‍ ഫെയറിന് നാളെ തുടക്കം. ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല സപ്ലൈകോ വിഷു - ഈസ്റ്റര്‍ ഫെയര്‍ ആയി പ്രവര്‍ത്തിക്കുക. ഏപ്രില്‍ 14 വിഷു ദിനവും, ഏപ്രില്‍ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു - ഈസ്റ്ററിനോട് അനുബന്ധിച്ച് നല്‍കുന്നുണ്ട്.
ആലുവ സൂപ്പര്‍മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍ മാര്‍ക്കറ്റ്, പെരുമ്പാവൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, മൂവാറ്റുപുഴ സൂപ്പര്‍ മാര്‍ക്കറ്റ്, കോതമംഗലം സൂപ്പര്‍മാര്‍ക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കല്‍ പീപ്പിള്‍സ് ബസാര്‍, നോര്‍ത്ത് പറവൂര്‍ പീപ്പിള്‍സ് ബസാര്‍ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു - ഈസ്റ്റര്‍ ഫെയറുകള്‍ ആയി പ്രവര്‍ത്തിക്കുക.
Key Words: Supplyco Vishu - Easter Fair,
COMMENTS