ന്യൂഡല്‍ഹി: ശ്രീലങ്കയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ മിത്ര വിഭൂഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടു...
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ മിത്ര വിഭൂഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതുവായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്‌കാരം ലഭിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേയാണ് പുരസ്‌കാരം പ്രധാനമന്ത്രി മോദിക്ക് നല്‍കിയത്. ഒരു വിദേശ രാജ്യം പ്രധാനമന്ത്രി മോദിക്ക് നല്‍കുന്ന 22-ാമത് അന്താരാഷ്ട്ര അംഗീകാരമാണിത്.
പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്, അഭിമാനമെന്ന് മോദി പ്രതികരിച്ചു. ശ്രീലങ്ക മിത്ര വിഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത് എനിക്ക് മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്കും ഒരു ബഹുമതിയാണെന്നും മോദി പറഞ്ഞു. ശ്രീലങ്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ആഴത്തിലുള്ള സൗഹൃദത്തെയും ഇത് വ്യക്തമാക്കുന്നുവെന്നും പ്രസിഡന്റിനും ശ്രീലങ്കന്‍ സര്‍ക്കാരിനും ഇവിടുത്തെ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Sri Lanka, Highest Civilian Award, Narendra Modi
COMMENTS