തിരുവനന്തപുരം: ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് പൗരസാഗരം സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ...
തിരുവനന്തപുരം: ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് പൗരസാഗരം സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ആശാപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം പൗരസാഗരത്തിന്റെ ഭാഗമാകും. പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കും.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്കുക തുടങ്ങി ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.
Key Words: Asha Workers, Strike, Secretariat, March
COMMENTS