ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യുന്നതിനിടെ സ്ഥിരമായി ലഹരി ഉപയോഗിക്...
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യുന്നതിനിടെ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയില്‍ നിന്ന് മോചനം നേടണമെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ എക്‌സൈസിനോട് പറഞ്ഞു. ഇതനുസരിച്ച് താരത്തെ തൊടുപുഴയിലെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ലഹരി ചികില്‍സയില്‍ എക്‌സൈസ് മേല്‍നോട്ടം തുടരും.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും നടന്‍ എക്‌സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ലഹരിയില്‍ നിന്നുള്ള മോചനം വേണമെന്ന് ഷൈന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് തൊടുപുഴയിലെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. എസൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികില്‍സ കേന്ദ്രത്തില്‍ എത്തിച്ചത്.
അതേസമയം ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മറ്റൊരു നടനായ ശ്രീനാഥ് ഭാസിയെ പൊലീസ് വിട്ടയച്ചു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി സിനിമ നടന്‍മാര്‍ക്ക് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. നിലവില്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
Key Words: Shine Tom Checko
 

 
							     
							     
							     
							    
 
 
 
 
 
COMMENTS