ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ രാവിലെ 7.30 ന് എത്തിയിട്ടും നാലുമണിയോടെയും മൊഴി രേഖപ്പെടുത്താത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈന്‍ ടോം ച...
ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ രാവിലെ 7.30 ന് എത്തിയിട്ടും നാലുമണിയോടെയും മൊഴി രേഖപ്പെടുത്താത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈന്‍ ടോം ചാക്കോ.
തന്നെ ഒരു മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യണമെന്നു രാവിലെയെത്തിയ ഷൈന്‍ ടോം ചാക്കോ എക്സൈസിനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവില്‍നിന്നാണ് ഷൈന്‍ ചോദ്യം ചെയ്യലിനെത്തിയത്. അവിടെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു താരം. രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഷൈന്‍ രണ്ടര മണിക്കൂറിനു മുന്നേ എത്തുകയായിരുന്നു.
അതേസമയം, ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീളുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.വിനോദ് കുമാര്‍ പറഞ്ഞു.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മോഡല്‍ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മൂവരെയും ഒന്നിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. തുടര്‍ന്ന് അറസ്റ്റ് വേണമോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
COMMENTS