തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിന് ഏപ്രിൽ 5 മുതൽ 15 ദിവസത്തെ പരോൾ അനുവദിച്ചു. ഷെറിനെ ശിക്ഷാ കാലാവധി ഇളവ് ചെയ്തു ജയിൽ മോച...
തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിന് ഏപ്രിൽ 5 മുതൽ 15 ദിവസത്തെ പരോൾ അനുവദിച്ചു.
ഷെറിനെ ശിക്ഷാ കാലാവധി ഇളവ് ചെയ്തു ജയിൽ മോചിതയാക്കാനുള്ള സർക്കാർ നീക്കം പാളിയതോടെയാണ് ജാമ്യം നൽകി പുറത്തിറക്കുന്നത്.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രത്യേക താൽപര്യത്തിലാണ് ഷെറിന് ജയിൽ മോചനത്തിന് ശ്രമം നടന്നത്. ഇത് വാർത്തയായതോടെ മോചന ശ്രമങ്ങൾക്ക് തിരിച്ചടി ഉണ്ടായിരുന്നു.
ജയിൽ മോചനം സംബന്ധിച്ച ഫയൽ ഇപ്പോഴും ഗവർണറുടെ മുന്നിലാണ്. ജയിൽ മോചനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനവും ലഭിച്ചിട്ടുണ്ട്.
എന്നാൽ, ഷെറിനെ പുറത്തുവിടുന്നതിനാണ് സംസ്ഥാന സർക്കാരിന് താല്പര്യം. 14 വർഷം നീണ്ട തടവിനിടെ ഷെറിന് ഇതുവരെ 500 ദിവസം പരോൾ ലഭിച്ചിട്ടുണ്ട്. സാധാരണ തടവുപുള്ളികൾക്ക് ലഭിക്കാത്ത ആനുകൂല്യമാണിത്.
ഇക്കുറി മൂന്നു ദിവസത്തെ യാത്രയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ജയിലിൽ ഷെറിന് ഒരുപാട് ആനുകൂല്യങ്ങൾ സർക്കാർ തലത്തിലും പോലീസിലെ ചില ഉന്നതർ ഇടപെട്ടും നൽകുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്.
ജയിലിലെ നല്ല നടപ്പ് മുൻനിർത്തിയാണ് ഇവർക്ക് മോചനം അനുവദിക്കുന്നതെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ജയിലിൽ സഹ തടവുകാരെ ആക്രമിച്ചത് ഉൾപ്പെടെ പരാതികൾ നിലവിലുണ്ട്.
കാമുകൻ ബാസിത് അലിക്കൊപ്പം ജീവിക്കാനായി ഭർതൃ പിതാവ് ഭാസ്കര കാരണവരെ കൊന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ബാസിത് അലിയും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
ഇയാളുടെ നല്ല പെരുമാറ്റം കണക്കിലെടുത്ത് തുറന്ന ജയിലിലാണ് അടച്ചിരിക്കുന്നത്. ബാസിത് അലിക്കു ജാമ്യത്തിന് വേണ്ടി ആരും ശ്രമിക്കുന്നുമില്ല.
Keywords: Sherin, Bhaskaran Karanavar, Murder, Jail, Basit Ali
COMMENTS