കുറ്റവാളികളെ പിന്തുണയ്ക്കുന്ന മാലാ പാര്‍വതി അവസരവാദിയെന്നു നടി രഞ്ജിനി

Actress Ranjini says actress Mala Parvathy is an opportunist who supports criminals. Mala Parvati, feel shame. I have no respect for you. Ranjini


കൊച്ചി: നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്ക്കുന്ന അവസരവാദിയാണെന്ന് നടി രഞ്ജിനി. മാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവുമില്ല. പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്ന താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് മനസ്സിലാക്കുന്നുവെന്നും ഇക്കാര്യത്തില്‍ വളരെ ദുഃഖിതയാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയില്‍ കാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് മയക്കുമരുന്നിനു പകരം മദ്യമായിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. ധൈര്യമായിട്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറിച്ചു പറഞ്ഞ നടി വിന്‍സിയെ അഭിനന്ദിക്കുന്നുവെന്നും രഞ്ജിനി നേരത്തെ പ്രതികരിച്ചിരുന്നു.

വിന്‍സിയെ തള്ളിപ്പറയുകയും ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും ചെയ്‌തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഷൈനിനെ അനുകൂലിച്ചിട്ടില്ലെന്ന് പറഞ്ഞ മാല പാര്‍വതി, ഷൈന്റെ സിനിമാ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.

വിന്‍സിയുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാര്‍വതി വ്യക്തമാക്കിയിരുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ അത് കാണണമെന്നും അവര്‍ വിവരിച്ചു. 

വിന്‍സി കേസു കൊടുക്കണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവര്‍ ഒറ്റപ്പെടില്ലെന്നും മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

കളിതമാശ പോലും മനസ്സിലാകാത്തവരാണ് പലരും.  ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസ്സില്‍ കൊണ്ടുനടക്കേണ്ടതുണ്ടോയെന്നുമായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. പോടായെന്ന് പറഞ്ഞാല്‍ പോരേ. പോടായെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമല്ലേ. അതൊക്കെ മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? 

അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നില്‍ക്കാനേ സാധിക്കില്ല. നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പോള്‍ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ല, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ് നഷ്ടം? 

സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകളുടെ പ്രത്യേകത വച്ച് ആള്‍ക്കാര്‍ വന്നിട്ട്, കൂടെ വരുമോ? കിടക്കുമോ? അവിടെ വരുമോ? ഇവിടെ വരുമോ? എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ട സ്‌കില്‍ ആണ്', എന്നായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം. ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളി തമാശയായി പ്രതികരിക്കാമെന്നും മാലാ പാര്‍വതി പറഞ്ഞു.

Summary: Actress Ranjini says actress Mala Parvathy is an opportunist who supports criminals. Mala Parvati, feel shame. I have no respect for you. Ranjini had also responded that she appreciates actress Vincy for bravely speaking about drug users.





COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,443,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6401,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14586,Kochi.,2,Latest News,3,lifestyle,260,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2117,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,295,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,544,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1033,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1536,
ltr
item
www.vyganews.com: കുറ്റവാളികളെ പിന്തുണയ്ക്കുന്ന മാലാ പാര്‍വതി അവസരവാദിയെന്നു നടി രഞ്ജിനി
കുറ്റവാളികളെ പിന്തുണയ്ക്കുന്ന മാലാ പാര്‍വതി അവസരവാദിയെന്നു നടി രഞ്ജിനി
Actress Ranjini says actress Mala Parvathy is an opportunist who supports criminals. Mala Parvati, feel shame. I have no respect for you. Ranjini
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuAsWuO2KES5b6oOER-zRJAOuqmApaZYqMa5q_EreM0g5hKQycjya4sCvaf5Qmg4gT4cOACKL2WM1qStA8u6HGrxbA4jSb0uN0YNDsqpb_e6IXZNFfzftEVScGpm7HaO0Y1Pv8NIH-CgLGjeIApu9sLWCJdEtapl5v9FS1Scq7Rcy9KH0BPyYFpT01jao/s320/ranjini%20mala%20parvathy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuAsWuO2KES5b6oOER-zRJAOuqmApaZYqMa5q_EreM0g5hKQycjya4sCvaf5Qmg4gT4cOACKL2WM1qStA8u6HGrxbA4jSb0uN0YNDsqpb_e6IXZNFfzftEVScGpm7HaO0Y1Pv8NIH-CgLGjeIApu9sLWCJdEtapl5v9FS1Scq7Rcy9KH0BPyYFpT01jao/s72-c/ranjini%20mala%20parvathy.jpg
www.vyganews.com
https://www.vyganews.com/2025/04/shame-on-you-mala-parvathy-says-ranjini.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/04/shame-on-you-mala-parvathy-says-ranjini.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy