തിരുവനന്തപുരം : മലയാള സിനിമയെ വേറിട്ട തലങ്ങളില്‍ എത്തിച്ച അസാമാന്യ പ്രതിഭ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ വിടവാങ്ങി. 73 വയസ്സായിരുന്നു. അർബു...
തിരുവനന്തപുരം : മലയാള സിനിമയെ വേറിട്ട തലങ്ങളില്‍ എത്തിച്ച അസാമാന്യ പ്രതിഭ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ വിടവാങ്ങി. 73 വയസ്സായിരുന്നു.
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി'യിൽ ആയിരുന്നു അന്ത്യം. കെ എസ് എഫ് ഡി സി ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.
ഛായാഗ്രാഹകനായി തുടങ്ങിയ സിനിമാ ജീവിതമാണ് പില്‍ക്കാലത്ത് വിഖ്യാത സംവിധായകന്‍ എന്ന നിലയിലേയ്‌ക്കെത്തിയത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (19982001) വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ കന്നി ചിത്രമായ പിറവിക്ക് കാന്‍ ഫിലിം ഉത്സവത്തില്‍ ഗോള്‍ഡെന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്.
2011 ലെ പത്മശ്രീ അവാര്‍ഡിനര്‍ഹനായ ഇദ്ദേഹം കൊല്ലം ജില്ലയില്‍കണ്ടചിറയില്‍ എന്‍. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനാണ്.
1971 ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.
Key Words:Shaji N Karun, Passed Away
COMMENTS