പത്തനംതിട്ട : ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ...
പത്തനംതിട്ട : ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മ ദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. നാളെ രാവിലെ 9.45 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ തിരു ഉത്സവത്തിന് കൊടിയേറും.
ഏപ്രില്‍ 11 നാണ് പമ്പാ നദിയില്‍ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാലാണ് തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.
Key Words: Sabarimala
COMMENTS