ന്യൂഡല്‍ഹി : ആര്‍എസ്എസ് ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ടവ...
ന്യൂഡല്‍ഹി : ആര്‍എസ്എസ് ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ടവര്‍ മറ്റ് മതങ്ങളില്‍പ്പെട്ടവരേയും സമാനമായ രീതിയില്‍ ഭാവിയില്‍ ലക്ഷ്യമിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വഖഫിന് പിന്നാലെ ആര്‍എസ്എസിന്റെ ശ്രദ്ധ കത്തോലിക്ക സഭാ ഭൂമിയിലേക്ക് തിരിയുന്നുവെന്ന ദി ടെലഗ്രാഫ് ലേഖനം പങ്കുവെച്ചുകൊണ്ട് എക്സിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ വിമര്‍ശിച്ച് എഴുതിയത്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിച്ചു.
ഏപ്രില്‍ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കൂടുതല്‍ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.
Key Words : RSS, Christians, Rahul Gandhi
COMMENTS