കൊച്ചി : പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ ഹിരൺ ദാസ് മുരളി(വേടൻ) ക്ക് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ...
കൊച്ചി : പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ ഹിരൺ ദാസ് മുരളി(വേടൻ) ക്ക് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
മനപ്പൂർവ്വം തെറ്റ് ചെയ്തിട്ടില്ലെന്ന ഹിരൺ ദാസിന്റെ അപേക്ഷ അംഗീകരിച്ചാണ്കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയെ വനം വകുപ്പ് ശക്തമായി എതിർത്തുവെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല.
ശ്രീലങ്കൻ വംശജനായ സുഹൃത്താണ് തനിക്ക് പുലിപ്പല്ല് തന്നതെന്നാണ് ഹിരൺ ദാസ് പറയുന്നത്.
ഹിരൺ ദാസിന്റെ മാലയിൽ കണ്ടെത്തിയ പുലിപ്പല്ല് യഥാർത്ഥമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആരാധകനായ സുഹൃത്ത് തന്ന പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് തനിക്ക് അറിയില്ലെന്നും ഹിരൺ ദാസ് ചോദ്യ ജയിലിൽ പറഞ്ഞിരുന്നു.
നേരത്തെ കോടതി ഇദ്ദേഹത്തെ രണ്ട് ദിവസത്തെ വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് സമയപരിധി അവസാനിച്ചതോടെ കസ്റ്റഡി നീട്ടി കിട്ടുന്നതിനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഹിരൺ ദാസിന് ജാമ്യം അനുവദിച്ചത്.
കഞ്ചാവുമായി ഹിരൺ ദാസിനെ എക്സൈസ് പിടികൂടിയിരുന്നു. അപ്പോഴാണ് മാലയിലെ പുലിപ്പല്ല ശ്രദ്ധയിൽപ്പെടുന്നതും കേസായതും.
Keywords : Vedan, Hiran Das Murali, Rapper, Forest department
COMMENTS