ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഓപ...
ബെംഗളൂരു:
കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഓപ്പറേഷനിൽ ഒരു പോലീസുകാരന് പരിക്കേറ്റതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതിയായ നിതേഷ് കുമാർ (35) പോലീസ് സംഘത്തെ ആക്രമിച്ചുവെന്നും പ്രാണരക്ഷാർത്ഥമാണ് വെടി വെക്കേണ്ടി വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമപ്രകാരം കൊലപാതകത്തോടൊപ്പം ബലാത്സംഗത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
"നിതേഷ് കുമാറിന്റെ ജന്മദേശം ബീഹാറിലെ പട്നയാണ്. തിരിച്ചറിയൽ രേഖയ്ക്കായി പോലീസ് സംഘം അദ്ദേഹത്തെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ സംഘത്തെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പോലീസ് മേധാവി ശശി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"അക്രമത്തിനിടെ ഇയാൾ ഒരു പോലീസ് വാഹനത്തിനും കേടുപാടുകൾ വരുത്തി.
ഈ സമയം പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ആകാശത്തേക്ക് വെടിവച്ചു. അപ്പോൾ അയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. അയാൾക്ക് നേരെ രണ്ട് റൗണ്ട് കൂടി വെടിയുതിർത്തു.
ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഡോക്ടർമാർ പ്രതി മരിച്ചതായി സ്ഥിരീകരിച്ചു," ഹുബ്ബള്ളി പോലീസ് മേധാവി പറഞ്ഞു.
സബ് ഇൻസ്പെക്ടർ അന്നപൂർണയാണ് പ്രതിക്ക് നേരെ രണ്ട് റൗണ്ട് വെടിയുതിർത്തത്. ,
നിതേഷ് കുമാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.
നീതി ആവശ്യപ്പെട്ട് ഹുബ്ബള്ളിയിലെ അശോക് നഗർ പോലീസ് സ്റ്റേഷന് മുന്നിൽ നിരവധി പേർ തടിച്ചുകൂടിയിരുന്നു.
Keywords: Karnataka police, Nitish Kumar, Criminal, Encounter
COMMENTS