Prominent journalist V Sasidharan (81) passed away. He was the editorial advisor of Kerala Kaumudi. He had been suffering from senile ailments
തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി ശശിധരന്‍ (81) അന്തരിച്ചു. കേരള കൗമുദിയുടെ എഡിറ്റോറിയല്‍ അഡ് വൈസറായിരുന്നു. കുറച്ചുനാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. വൈകുന്നേരം 6.15ന് ചാക്ക കല്‍പ്പക നഗറിലെ വീട്ടിലായിരുന്നു അന്ത്യം.
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1966ലാണ് അദ്ദേഹം കേരള കൗമുദിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പത്രാധിപര്‍ കെ സുകുമാരന്റെ ശിഷ്യത്വത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്.
കേരള കൗമുദിയുടെ കോഴിക്കോട് എഡിഷന്‍ മേധാവിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കേരള കൗമുദിയില്‍ അസോസിയേറ്റ് എഡിറ്റര്‍ പദവിയിലെത്തിയ അദ്ദേഹം പിന്നീടാണ് എഡിറ്റോറിയല്‍ അഡ് വൈസറായത്. ഇപ്പോഴും കേരള കൗമുദിയുടെ ലീഡര്‍ റൈറ്റര്‍മാരില്‍ ഒരാളായിരുന്നു.
പ്രേമകുമാരിയാണ് ഭാര്യ. കൃഷ്ണകുമാര്‍, രശ്മി ശശിധരന്‍ (ഫെഡറല്‍ ബാങ്ക്) എന്നിവര്‍ മക്കളാണ്. ദേവിക എല്‍, ജയകൃഷ്ണന്‍ ബി (ഓള്‍ ഇന്ത്യ റേഡിയോ) എന്നിവര്‍ മരുമക്കളാണ്. അഡ്വ. കൃഷ്ണ ജെ, തനൂജാ കൃഷ്ണ, നീരജാ കൃഷ്ണ എന്നിവര്‍ ചെറുമക്കളാണ്.
ഭൗതിക ദേഹം നാളെ ഉച്ചയ്ക്കു 12 മണിക്ക് തിരുവനന്തപുരം പ്രസ് ക്‌ളബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കാരം.
COMMENTS