Prominent historian Dr. MGS Narayanan (92) passed away. He died at his residence in Malaparamba, Kozhikode due to old age related ailments
കോഴിക്കോട് : പ്രമുഖ ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് (92) അന്തരിച്ചു. ചരിത്ര ഗവേഷകന്, സാഹിത്യ നിരൂപകന്, എഴുത്തുകാരന്, അധ്യാപകന്, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് വ്യക്തിമുദ്ര പതിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
കേരള ചരിത്ര പഠനത്തിന് രീതിശാസ്ത്രപരമായ അടിത്തറ പാകിയവരില്‍ പ്രമുഖനാണത് എംജിഎസ്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. പെരുമാള്‍സ് ഒഫ് കേരള എന്ന പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍ പീസ്.
15 വര്‍ഷത്തോളം കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡി സെന്ററിന്റെ ഡയറകടറായും പ്രവര്‍ത്തിച്ചിരുന്നു.
ചരിത്രത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ അധ്യാപകനായി. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതു വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനീറ്റീസ് വകുപ്പ് തലവനായിരുന്നു.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോയില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തിലെ ചേര പെരുമാളുകളെക്കുറിച്ചുള്ള മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കോഴിക്കോടിന്റെ കഥ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍. ജാലകങ്ങള്‍ എന്ന പുസ്തകത്തിന് 2019 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
COMMENTS