Producer Antony Perumbavoor about Empuraan reediting
കൊച്ചി: എമ്പുരാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തില്‍ നിന്ന് എഡിറ്റ് ചെയ്തത് രണ്ട് മിനിറ്റ് ദൃശ്യങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്നു തന്നെ തിയേറ്ററുകളില്‍ എത്തുമെന്നും സിനിമയെ സിനിമയായി മാത്രം കാണണമെന്നും ആന്റണി പറഞ്ഞു.
ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ചിത്രം ഇതുവരെ ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും വിവാദങ്ങളോട് താത്പര്യമില്ലെന്നും ആന്റണി പറഞ്ഞു.
സിനിമ തുടക്കം മുതല്‍ മോഹന്‍ലാലിന് അറിയാമായിരുന്നെന്നും പൃഥ്വിരാജിനെ ആരും ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി പറഞ്ഞു. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള സിനിമയാണിതെന്നും മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ലെന്നും ആരേയും വോദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്റെ ഖേദപ്രകടനമെന്നും ആന്റണി ആവര്‍ത്തിച്ചു.
Keywords: Empuraan, Antony Perumbavoor, Reediting
COMMENTS