Prime Minister Narendra Modi, who cut short his visit to Saudi Arabia in the wake of the terror attack in Jammu and Kashmir's Pahalgam,
അഭിനന്ദ്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ ഉന്നത തല യോഗം വിളിച്ചു. ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ വന്നിറങ്ങിയ മോഡി വിമാനത്താവളത്തില്‍ തന്നെ യോഗം ചേരുകയായിരുന്നു.
ആക്രമണത്തിനു പിന്നാലെ നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ പിന്തുണയും അറിയിച്ചിരുന്നു. ഇസ്രയേലും റഷ്യയും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നു നടത്തുന്ന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇന്ത്യ ഇത് അവസരമായി എടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആക്രമണത്തിനു പിന്നാലെ തന്നെ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തേയ്ക്ക് ഇന്ത്യ ശക്തമായ ഷെല്‍ ആക്രമണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏതൊക്കെ സെക്ടറുകളിലാണ് ആക്രമണമെന്നു വ്യക്തമായിട്ടില്ല. തുറന്ന ഒരു ആക്രമണത്തിനു പകരം നേരത്തേ റവാല്‍കോട്ടില്‍ നടത്തിയതിനു സമാനമായ അതിര്‍ത്തി കടന്നുള്ള തിരിച്ചടിയായിരിക്കുമോ ഇന്ത്യ കൊടുക്കുക എന്നും വ്യക്തമല്ല. എന്തായാലും ഇന്ത്യയില്‍ നിന്നു വൈകാതെ തന്നെ പാകിസ്ഥാന് എന്നും ഓര്‍മിക്കാവുന്ന തിരിച്ചടി ഉണ്ടാകുമെന്നാണ് സൂചന.
മോദി ചൊവ്വാഴ്ച രാത്രി വൈകി ജിദ്ദയില്‍ നിന്ന് പുറപ്പെട്ടു. സൗദി ഉദ്യോഗസ്ഥര്‍ ഒരുക്കിയ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രി ഒഴിവാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജിദ്ദയില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജമ്മു കശ്മീരിലെ ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ഒരു സംഘം ഭീകരര്‍ നടത്തിയത്.
പഹല്‍ഗാമില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ബൈസരനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലസ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.
ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ അഞ്ചോ ആറോ ഭീകരരുടെ പങ്കുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് താഴ്വരയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനികളെന്ന് കരുതപ്പെടുന്ന വിദേശ ഭീകരരും സംഘത്തില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടത്തുന്നതിന് മുമ്പ് അക്രമികള്‍ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്ന് ഏജന്‍സികള്‍ സംശയിക്കുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ ടിയുടെ ഉപമേധാവിയും തീവ്രവാദി ഹഫീസ് സയീദിന്റെ അടുത്ത സഹായിയുമായ സൈഫുള്ള കസൂരിയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ജമ്മു കശ്മീരില്‍ രക്തച്ചൊരിച്ചിലിലൂടെ ജിഹാദ് നടപ്പാക്കാന്‍ ജമ്മു കശ്മീര്‍ യുണൈറ്റഡ് മൂവ്മെന്റ് (ജെകെയുഎം) എന്ന് വിളിക്കപ്പെടുന്ന ലഷ്‌കര്‍ കമാന്‍ഡര്‍ ഗ്രൂപ്പിന്റെ തലവന്‍ അബു മൂസ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 18 ന് പാക് അധീന കശ്മീരിലെ റാവല്‍കോട്ടിലെ ഖായി ഗാലയില്‍ ഇന്ത്യന്‍ സൈന്യം വധിച്ച രണ്ട് ലഷ്‌കര്‍ ഇ ടി ഭീകരരുടെ സ്മരണയ്ക്കായി നടത്തിയ റാലിയിലായിരുന്നു ഇയാളുട ആഹ്വാനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.
Helplines for assistance on Pahalgam terror attack:
Emergency Control Room - Srinagar:
0194-2457543, 0194-2483651
Adil Fareed, ADC Srinagar - 7006058623
24/7 Tourist Help Desk - Police Control Room, Anantnag
9596777669 | 01932-225870
WhatsApp: 9419051940
Helplines by Jammu and Kashmir Tourist Department:
Please contact the following numbers for any assistance and information:
8899931010
8899941010
99066 63868 (Nissar Asst Director Tourism )
99069 06115 (Mudassir Tourist Officer)
COMMENTS