മധുര : സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ മധുരയില്‍ കൊടിയേറി. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമന്...
മധുര : സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ മധുരയില്‍ കൊടിയേറി. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി. പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ എംവി ഗോവിന്ദന്‍ പറഞ്ഞു.
എംഎ ബേബി പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമി ആകുമോയെന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്നും പ്രായപരിധിയില്‍ ഇളവ് പിണറായി വിജയന് മാത്രമേ ഉണ്ടാകുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, കേരള സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലെ വിവരങ്ങളും പുറത്തുവന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു.
Key Words: Prakash Karat, CPM, MV Govindan
COMMENTS