Pope Francis passed away
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ (89) കാലംചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 7.30 നായിരുന്നു അന്ത്യം.
ശ്വാസകോശങ്ങളിലെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അന്ത്യം.
1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജനനം. 1969 ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു.
2013 മാര്‍ച്ച് 13 നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് ആഗോള കത്തോലിക്ക സഭയുടെ മാര്‍പ്പാപ്പയായി സ്ഥാനാരോഹണം. ഇതോടെ അദ്ദേഹം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പ്പാപ്പയായി.
ലളിതമായ ജീവിതശൈലികൊണ്ടും ശക്തമായ നിലപാടുകൊണ്ടും ലോകത്തിന്റെ തന്നെ ശ്രദ്ധനേടിയ മാര്‍പ്പാപ്പ ലോക സമാധാനത്തിനു വേണ്ടിയാണ് നിലകൊണ്ടത്.
Keywords: Pope Francis, Vatican, Passed away
COMMENTS