തൃശൂര്‍ : ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പൊലീസ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്...
തൃശൂര്‍ : ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പൊലീസ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു.
നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കള്‍ പൊലീസിനോട് വിശദീകരിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കള്‍ പേടിച്ച് മിണ്ടാതിരുന്നു.
സ്വന്തം വീടിന് മുന്നിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിന്റെ മൊഴി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയയ്ക്കും.
Key Words: Police, Explosion, Shobha Surendran
COMMENTS