കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. മൊഴി വിശദമായി പരിശോധിച്ച ശേഷ...
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. മൊഴി വിശദമായി പരിശോധിച്ച ശേഷമേ ഇനി ചോദ്യം ചെയ്യൂവെന്ന് പോലീസ് അറിയിച്ചു. ഷൈൻ ടോമിൻ്റെ അക്കൗണ്ട്, ഫോൺ വിവരങ്ങൾ എന്നിവ പരിശോധിക്കാൻ സമയം വേണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാംഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചത്.
അവധിയിലുള്ള സിറ്റി പോലീസ് കമ്മീഷണർ നാളെയെത്തി യോഗം ചേർന്ന് ഇതുവരെ നടന്ന കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുകയും മൊഴികൾ വിശദമായി പരിശോധിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.
Key Words: Police, Shine Tom Chacko
 

 
							     
							     
							     
							    
 
 
 
 
 
COMMENTS