തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മുഖ്യമന്ത്രിയ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായഭിന്നതകളൊന്നും ഇല്ല. വിവിധ പ്രശ്നങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പരിഹരിച്ചിട്ടുമുണ്ട്. ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ തന്നെ പല പ്രശ്നങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായിയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു കൈയടിച്ചാല്‍ മാത്രം ശബ്ദം ഉണ്ടാവില്ലെന്നാണ് ഗവര്‍ണറുടെ മറുപടി.
രണ്ടു മൂന്നു പ്രാവശ്യം പിണറായിയുമായി ദീര്‍ഘനേര ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ച് കാഴ്ചപ്പാടുള്ള നേതാവ് ആണ് പിണറായി വിജയനെന്നാണ് അദ്ദേഹം പറഞ്ഞത്.സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വഹിക്കുന്നവരിലൊക്കെ ഒരു കാഴ്ചപ്പാടുണ്ടാവും. ഇത്തരത്തില്‍ കാഴ്ചപ്പാടുള്ള നേതാവ് തന്നെയാണ് പിണറായി. ഇതിനെ കുറിച്ച് പറയുന്നതില്‍ തെറ്റുമില്ല.
എന്നാല്‍ ഇത് എങ്ങനെ പ്രാബല്യത്തില്‍ ആക്കും എന്നതിലാണ് കാര്യമെന്നും ഗവര്‍ണര്‍. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരേ സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവിലും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണര്‍ ബില്ലുകള്‍ തീര്‍പ്പാക്കാതെ പിടിച്ചുവയ്ക്കരുതെന്ന് സുപ്രീം കോടതി പറയുന്നത് മനസിലാക്കാം.
എന്നാല്‍ നിശ്ചിത കാലയളവിനുള്ളില്‍ ബില്ലുകള്‍ തീര്‍പ്പാക്കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ലെന്നും ഗവര്‍ണര്‍. ഇതുമായുള്ള കേസ് കേട്ട ബെഞ്ച് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിനു വിടുകയാണ് വേണ്ടത്. ഇതൊരു ഭരണഘടന വിഷയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Key Words: Pinarayi Vijayan, Kerala CM, Chief Minister, Governor Rajendra Vishwanath Arlekar
COMMENTS