കൊച്ചി : വിവാദങ്ങള്‍ വിട്ടൊഴിയാത്ത പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ കോടതി കയറുന്നു. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര...
കൊച്ചി : വിവാദങ്ങള്‍ വിട്ടൊഴിയാത്ത പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ കോടതി കയറുന്നു. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് ഹര്‍ജി നല്‍കിയത്.
സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മാത്രമല്ല, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജന്‍സിയെയും സിനിമയില്‍ മോശമാക്കി ചിത്രീകരിച്ചു എന്നും ആക്ഷേപമുണ്ട്. ഹര്‍ജിയില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്.
Key Words: Petition, High Court, of Empuran movie

							    
							    
							    
							    
COMMENTS