കൊച്ചി : എമ്പുരാൻ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ ബി ജെ പി മുൻ ജില്ലാ കമ്മിറ്റി അംഗം വിജീഷിനെതിരെ പാർട്ടി നടപടി. വിജീഷിനെ പാർട്ടിയുടെ പ്...
കൊച്ചി : എമ്പുരാൻ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ ബി ജെ പി മുൻ ജില്ലാ കമ്മിറ്റി അംഗം വിജീഷിനെതിരെ പാർട്ടി നടപടി.
വിജീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. എമ്പുരാൻ പ്രദർശനം നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ബി ജെ പി ജില്ലാ കമ്മിറ്റി അംഗം എന്ന ലേബലിലാണ് ഹർജി നൽകിയിരുന്നത്. എന്നാൽ, നിലവിൽ ജില്ലാ കമ്മിറ്റി തിരഞ്ഞെടുക്കാത്ത സാഹചര്യത്തിലാണ് ജില്ലാ കമിറ്റി അംഗം എന്ന ലേബലിൽ ഹർജി ഫയൽ ചെയ്തിരുന്നത്.
നേതൃത്വത്തിൻ്റെ അനുമതിയോടെ അല്ലാതെ ചെയ്ത പ്രവൃത്തി ആയതിനാൽ വിജീഷിനെ സംസ്ഥാന പ്രസിഡൻ്റിൻ്റെ അനുമതിയോടെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്യുകയായിരുന്നു.
Key Words: BJP, High Court, Empuraan Controversy
COMMENTS