Pakistan Prime Minister Shahbaz Sharif has said that his country is ready to face any kind of adventure following the Pahalgam terror attack
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തന്റെ തുടര്‍ച്ചായായി ഇന്ത്യ എന്തെങ്കിലും സാഹസത്തിനു മുതിര്‍ന്നാല്‍ അതു നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
പഹല്‍ഗാം കൂട്ടക്കൊലയ്ക്കു ശേഷം മൗനത്തിലായിരുന്നു ഷെരീഫ് ആദ്യമായാണ് വ്യക്തമായൊരു മറുപടി ഇക്കാര്യത്തില്‍ പറയുന്നത്. ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയം തന്നെയാണ് ഷെരീഫിന്റെ വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നത്.
'ആരും ഒരുതരത്തിലുള്ള തെറ്റായ നടപിയുമരുത്... നമ്മുടെ സായുധ സേനകള്‍ ഏത് ദുര്‍ഘട സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ്. രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും പ്രതിരോധിക്കാന്‍ പൂര്‍ണ്ണ ശേഷിയുള്ളവരും സജ്ജരുമാണ് പാക് സേനകള്‍. 2019 ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ പാക് സേനകള്‍ ശക്തിയുക്തം നേരിട്ടിരുന്നു. നമ്മുടെ കരുത്ത് അതില്‍ നിന്നു തന്നെ വ്യക്തമാണ്,' പാകിസ്ഥാന്‍ പ്രധാനമന്ത്രി പറയുന്നു.
പഹല്‍ഗാം കൂട്ടക്കൊലയെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് താന്‍ തയ്യാറാണെന്നും ഷെരീഫ് പറഞ്ഞു. 'പഹല്‍ഗാമിലെ സമീപകാല ദുരന്തം നിരന്തരമായ കുറ്റപ്പെടുത്തല്‍ ഗെയിമിന്റെ മറ്റൊരു ഉദാഹരണമാണ്. അത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ അതിന്റെ പങ്ക് തുടരുന്നതിലൂടെ, നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും പങ്കെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്, ഷെരീഫ് വ്യക്തമാക്കി.
'മേഖലയില്‍ പ്രതിസന്ധി' സൃഷ്ടിക്കാന്‍ ഇന്ത്യ തന്നെയാണ് പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് ഷെരീഫിന്റെ മന്ത്രിമാരും പാകിസ്ഥാന്‍ നേതാക്കളും നടത്തുന്ന മുതലക്കണ്ണീരൊഴുക്കലില്‍ നിന്നു മാറിയുള്ളതാണ് ഷെരീഫിന്റെ വാക്കുകളെന്ന് നിരീക്ഷികര്‍ വിലയിരുത്തുന്നു.
സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി മരവിപ്പിച്ച ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ല. പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ അളവ് കുറയ്ക്കുന്നതിനോ വഴിതിരിച്ചുവിടുന്നതിനോ ഉള്ള ഏതൊരു ശ്രമത്തെയും 'പൂര്‍ണ്ണ ശക്തിയോടെ' എതിരിടുമെന്നും ഷെരീഫ് പറഞ്ഞു.
സിന്ധുനദി പാകിസ്ഥാന്റെ ജീവനാഡിയാണ്. കൂടാതെ 80% കൃഷിഭൂമിക്കും വെള്ളം നല്‍കന്നത് ഇന്ത്യയില്‍ നിന്നുള്ള നദികളാണ്. മാത്രമല്ല, പാകിസ്ഥാന്റെ ജലവൈദ്യുതിയുടെ മൂന്നിലൊന്ന് സിന്ധു നദീതടത്തിലെ ജലത്തെ ആശ്രയിച്ചിരിക്കുന്നു.
Summary: Pakistan Prime Minister Shahbaz Sharif has said that his country is ready to face any kind of adventure following the Pahalgam terror attack. Sharif's words echo the fear that India will retaliate.
COMMENTS