Pahalgam terror attack
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് നിര്‍ത്തിവച്ച് സൈന്യം. പ്രാദേശിക പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ വിഷയത്തില്‍ അതൃപ്തി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇതുവരെ 13 വീടുകളോളം സ്ഥലത്ത് തകര്‍ത്തിട്ടുണ്ട്.
സ്ഥലത്ത് ജനങ്ങളുടെ വികാരം എതിരാകുന്നതായും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നുയെന്നും പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഭീകരര്‍ക്കെതിരായ നടപടിയില്‍ നിരപരാധികളായ ബന്ധുക്കള്‍ പെരുവഴിയിലാകുന്നതിലും പാര്‍ട്ടികള്‍ കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Pahalgam, Attack, House, Terrorists, Central government
COMMENTS