ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നതാണ് ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യം. ഭീ...
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നതാണ് ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യം. ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന് തന്നെയെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന സൂചനകള്‍തന്നെയാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്നത്.
അതിനിടെ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നും ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന് കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, നിര്‍ണായകമായ സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
കൂടാതെ, ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്.
COMMENTS