Oppam movie defamation case
കൊച്ചി: ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് നടന്‍ മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം `ഒപ്പ'ത്തില്‍ അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് മുന്‍സിപ്പ് കോടതി. പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 1,68,000 രൂപ കോടതി ചെലവിനുമായി നല്‍കാനാണ് വിധി.
കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജ് അധ്യാപിക പ്രിന്‍സി ഫ്രാന്‍സിസാണ് പരാതിക്കാരി. വാര്‍ത്താസമ്മേളനം നടത്തി പരാതിക്കാരി തന്നെയാണ് വിവരം അറിയിച്ചത്. സ്ത്രീകള്‍ക്ക് എന്തു പരിരക്ഷയാണ് ഉള്ളതെന്ന് സമൂഹത്തിന് മുന്നില്‍ പറയുന്നതിന് വേണ്ടിയാണ് വന്നതെന്നും നീതി ലഭിക്കാന്‍ എട്ടു വര്‍ഷവും രണ്ടു ലക്ഷം രൂപയും മാസംതോറും അലച്ചിലും വേണ്ടിവന്നെന്നും അവര്‍ പറഞ്ഞു.
സിനിമയ്ക്കായി തന്റെ ഫോട്ടോ അനുവാദമില്ലാതെ ബ്‌ളോഗില്‍ നിന്നും എടുക്കുകയായിരുന്നെന്നും അത് ബ്ലര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോട്ടോ അല്ലെന്നാണ് സിനിമാക്കാര്‍ വാദിച്ചതെന്നും അതിനാലാണ് കേസുമായി മുന്നോട്ടുപോയതെന്നും പരാതിക്കാരി വ്യക്തമാക്കി.
Keywords: Oppam, Defamation case, Antony Perumbavoor, Priyadarshan
COMMENTS