തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണുഗോപാല്‍. സ്ഥാനാ...
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീര്‍പ്പിച്ച് കോണ്‍ഗ്രസില്‍ ഭിന്നതയാണെന്ന് വരുത്തി തീര്‍ക്കുകയാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫിന് കിട്ടും. പാര്‍ട്ടിയിലെ പിണക്കങ്ങള്‍ എല്ലാം തീര്‍ത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയേയും പ്രഖ്യാപിക്കുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
അതേസമയം, പി.വി.അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും അതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിച്ചുനില്‍ക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോര്‍ക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടു കണക്കിലെടുത്താണിത്.
Key Words: Nilambur by-election, Congress, KC Venugopal
COMMENTS