ന്യൂഡല്‍ഹി : ബെല്‍ജിയം പൊലീസിന്റെ പിടിയിലായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്ത് കണ്ടു കെട്ടാന്‍ ഇഡിയുടെ ഊര്‍ജിത നീക്കം. പത്ത...
ന്യൂഡല്‍ഹി : ബെല്‍ജിയം പൊലീസിന്റെ പിടിയിലായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്ത് കണ്ടു കെട്ടാന്‍ ഇഡിയുടെ ഊര്‍ജിത നീക്കം. പത്തു രാജ്യങ്ങള്‍ക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നല്‍കി.
ചൈന അടക്കമുള്ള രാജ്യങ്ങളില്‍ ചോക്‌സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുലിനെ ബെല്‍ജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.
ബെല്‍ജിയം പൊലീസ് ശനിയാഴ്ചയാണ് 65കാരനായ മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജയിലിലാണെന്ന് റിപ്പോര്‍ട്ട്. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്.
13,500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചുവരികയായിരുന്നു.
Key Words: Mehul Choksi, ED
COMMENTS