ന്യൂഡല്‍ഹി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെ ജിദ്ദയിലെത്തി. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് ര...
ന്യൂഡല്‍ഹി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെ ജിദ്ദയിലെത്തി. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിച്ചു.
വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ മുന്നോട്ട് വയ്ക്കും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി സൗദി അറേബ്യയിലെത്തുന്നത്. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്.
''സമീപ വര്‍ഷങ്ങളില്‍ തന്ത്രപരമായ ആഴം കൈവരിച്ച സൗദി അറേബ്യയുമായുള്ള ദീര്‍ഘകാലവും ചരിത്രപരവുമായ ബന്ധങ്ങളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ പരസ്പര പ്രയോജനകരവും പ്രധാനവുമായ ഒരു പങ്കാളിത്തം ഞങ്ങള്‍ ഒരുമിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ താല്‍പ്പര്യവും പ്രതിബദ്ധതയും പങ്കിട്ടു.''ജിദ്ദയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
2014 ല്‍ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
Key Words: Narendra Modi, Jeddah, Saudi Crown Prince Mohammed bin Salman
COMMENTS