Peruvian writer and Nobel Prize winner Mario Vargas Llosa dies age 89 He died in the country's capital Lima
ലിമ: വിഖ്യാത പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ (89) അന്തരിച്ചു.
അഞ്ചു പതിറ്റാണ്ടായി തന്റെ ധിഷണയും രചനാ വൈഭവവും കൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ചിരുന്നു യോസ.
ഒരു വേള പെറുവിൻ്റെ പ്രസിഡന്റ് പദത്തിനടുത്തെത്തുകയും ചെയ്തിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ തലസ്ഥാനമായ ലിമയിൽ കുടുംബത്തെ സാക്ഷി നിറുത്തി "സമാധാനത്തോടെ" അദ്ദേഹം മരിച്ചു, എന്ന് രാഷ്ട്രീയ നിരീക്ഷകനായ അദ്ദേഹത്തിന്റെ മകൻ അൽവാരോ വർഗാസ് ലോസ എക്‌സിൽ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിൻ അമേരിക്കൻ സാഹിത്യ കുതിപ്പിലെ ഒരു പ്രമുഖ പ്രകാശമായിരുന്ന വർഗാസ് യോസ.
2010-ൽ "ആന്റ് ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ", "ഡെത്ത് ഇൻ ദി ആൻഡീസ്", "ദി വാർ ഒഫ് ദി എൻഡ് ഒഫ് ദി വേൾഡ്" തുടങ്ങിയ കൃതികൾക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തെ തേടി എത്തുകയായിരുന്നു.
എന്നാൽ, അദ്ദേഹം തന്റെ സമപ്രായക്കാരിൽ പലരും സ്വീകരിച്ച സോഷ്യലിസ്റ്റ് ആശയങ്ങൾ പെട്ടെന്ന് ഉപേക്ഷിച്ചതും യാഥാസ്ഥിതിക വീക്ഷണങ്ങളിലേക്കു മാറിയതും ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവി വർഗ്ഗത്തെ അലോസരപ്പെടുത്തി.
1990-ൽ, പെറുവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചു. സാമ്പത്തിക കുഴപ്പങ്ങളിൽ നിന്നും മാർക്സിസ്റ്റ് കലാപത്തിൽ നിന്നും തന്റെ രാജ്യത്തെ രക്ഷിക്കുമെന്ന് പറഞ്ഞായിരുന്നു മത്സരിക്കാനിറങ്ങിയത്. എന്നാൽ, അധികം അറിയപ്പെടാത്ത കാർഷിക ശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി പ്രൊഫസറുമായ ആൽബെർട്ടോ ഫുജിമോറിയോട് അദ്ദേഹം പരാജയപ്പെട്ടു. ഫുജി മോറി പിന്നീട് അഴിമതിക്കു ജയിലിലായി.
തന്റെ പരാജയത്തിൽ നിരാശനായ യോസ സ്പെയിനിലേക്ക് താമസം മാറി. പക്ഷേ ലാറ്റിൻ അമേരിക്കയിൽ അപ്പോഴും എഴുത്തിലൂടെ സ്വാധീനം ചെലുത്തി. അന്നത്തെ വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിലുള്ള പുതിയ തരംഗമായ ഇടതുപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ചിരുന്നു.
തന്റെ ഡസൻ കണക്കിന് നോവലുകളിലും നാടകങ്ങളിലും ഉപന്യാസങ്ങളിലും, വർഗാസ് യോസ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നുള്ള കഥകൾ പറയുകയും പരീക്ഷണം നടത്തുകയും ചെയ്തു.
Summary: Peruvian writer and Nobel Prize winner Mario Vargas Llosa dies age 89 He died in the country's capital Lima surrounded by his family and 'at peace,' his son Alvaro Vargas Llosa, a well-known political commentator, said on X.
COMMENTS